ന്യുഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതികള്‍ക്കെതിരെ സുപ്രീംകോടതിയുടെ പരാമര്‍ശം. പ്രതിയായ ഫാ. റോബിനും ഡോക്ടര്‍മാര്‍ക്കുമെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. വിചാരണ വൈകാതെ തുടങ്ങാനിരിക്കേയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഈ മാസം 26ന് വാദം കേള്‍ക്കും.

