കോവിഡ് പ്രതിരോധത്തിന് ആയുര്‍വേദവും യോഗയും ഉള്‍പ്പെടുത്തി ചികില്‍സ നടപടിക്രമം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. തൊണ്ട വേദന, തളര്‍ച്ച, ശ്വാസംമുട്ട്, പനി, തലവേദന തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ചികില്‍സ നടപടി ക്രമത്തിലുള്ളത്. അശ്വഗന്ധ, ച്യവനപ്രാശം, നാഗരാദി കഷായം, സിതോപലാദി ചൂര്‍ണം എന്നീ മരുന്നുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകള്‍ കഴിക്കാവൂ. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്വസന പ്രക്രിയ മെച്ചപ്പെടുത്താനും യോഗ ചെയ്യാന്‍ രോഗികളോട് നിര്‍ദേശിക്കാമെന്നും നടപടിക്രമത്തില്‍ പറയുന്നു.
ആയുഷ്, ആരോഗ്യ മന്ത്രാലയങ്ങള്‍ ചേര്‍ന്നു പുറത്തിറക്കിയ മാര്‍ഗരേഖ:
കോവിഡ് പ്രതിരോധം: അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂര്‍ണമോ (13 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍ കഴിക്കാം. സമാനരീതിയില്‍ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം 15 ദിവസം അല്ലെങ്കില്‍ ഒരു മാസം കഴിക്കാം.
രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതര്‍: ഗുളീചി ഘനവടികയോ (ചിറ്റമൃത് 500 മില്ലിഗ്രാം) പൊടിയോ (13 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍. ചിറ്റമൃതും തിപ്പലിയും അല്ലെങ്കില്‍ ആയുഷ് 64 ഗുളിക 15 ദിവസം 2 നേരം വീതം.
നേരിയ ലക്ഷണമുള്ള കോവിഡ് ബാധിതര്‍: ചിറ്റമൃതും തിപ്പലിയും (375 മില്ലി ഗ്രാം) 2 നേരം 15 ദിവസത്തേക്ക്. ആയുഷ് 64 ഗുളിക (500 മില്ലിഗ്രാം) 2 നേരം ഇളം ചൂടുവെള്ളത്തില്‍.
മറ്റു നിര്‍ദേശങ്ങള്‍: മഞ്ഞള്‍, ഉപ്പ് എന്നിവയിട്ട ഇളം ചൂടുവെള്ളം ഇടവിട്ടു ഗാര്‍ഗിള്‍ (തൊണ്ട കുലുക്കുഴിയല്‍) ചെയ്യുക. ത്രിഫല, യഷ്ടിമധു (ഇരട്ടിമധുരം) എന്നിവ ചേര്‍ത്തു തിളപ്പിച്ച വെള്ളവും ഗാര്‍ഗിള്‍ ചെയ്യാന്‍ ഉപയോഗിക്കാം.
മൂക്കിന്റെ മുകളിലും താഴെയും വെളിച്ചെണ്ണയോ എള്ളെണ്ണയോ നെയ്യോ ദിവസം 2 നേരം പുരട്ടാം. യൂക്കാലിപ്റ്റസ് തൈലം, പുതിന, അയമോദകം ഇവയിലൊന്നിട്ട് ആവി പിടിക്കാം. 68 മണിക്കൂര്‍ ഉറക്കവും ആവശ്യത്തിനു ശാരീരിക വ്യായാമവും വേണം. ആശങ്ക കുറയ്ക്കാനും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ശരിയായ പ്രവര്‍ത്തനത്തിനും യോഗയും വേണം.


