പുറപ്പുഴയുടെ പാടത്ത് സോക്കര്‍ സ്കൂള്‍ കുട്ടികള്‍ സ്പോര്‍ട്സ് ആന്‍ഡ് ഗയിംസ് വെല്‍ഫെയര്‍ അസോസിയേഷന്റെ അഭിമുഖ്യത്തില്‍ കൊയ്ത്ത് ഉത്സവം കൊണ്ടാടി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യം ആയി സ്വീകരിച്ച് സാമൂഹിക അകലം പാലിച്ച് ആയിരുന്നു പാടത്ത് കൊയ്യുന്ന സര്‍ഗ്ഗ പ്രക്രിയ കൃഷി ചെയ്യുന്ന സഹൃദയര്‍ക്കൊപ്പം തൊടുപുഴ സോക്കര്‍ സ്കൂള്‍ കുട്ടികള്‍ നിര്‍വഹിച്ചത്.
സാമൂഹിക ഇടങ്ങളിലെ വേറിട്ട സാന്നിധ്യം ആണ് സ്പോര്‍ട്സ് ആന്‍ഡ് ഗായിംസ് വെല്‍ഫെയര്‍ അസോസിയേഷന്. കൃഷിയിലൂടെ എങ്ങനെ പുതു തലമുറയ്ക്ക് സാമൂഹിക ബോധവും കര്‍ത്തവ്യ ബോധവും ഉണര്‍ത്താന്‍ ആവും എന്നതിന് പാടത്ത് വിത്ത് വിതച്ച് ഏതാനം മാസം മുന്‍പ് തുടങ്ങിയ ഉത്സവം ആണ് നിറ വിളയോടെ സമാപിക്കുന്നത്.
സ്വയം വിതച്ച വിത്തുകള്‍ കൊയ്ത്ത് എടുക്കുമ്പോള്‍ കൃഷി മാനസികവും ശാരീരികവുമായ ആരോഗ്യം ഒപ്പം മഹത്തായ ജീവിതത്തിന് ഉണര്‍വ്വും നല്കുന്നു എന്ന ബോധ്യം അനുഭവത്തില്‍ ഉറപ്പിക്കുന്നു. അഡ്വ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കൊയ്ത്ത് ചെയ്യുന്ന എല്ലാവരെയും പിഡെ ജോസഫ് പ്രത്യേക മൊമെന്റോ നല്കി ആദരിച്ചു.
സ്പോര്‍ട്സ് ആന്‍ഡ് ഗായിംസ് വെല്‍ഫയര്‍ അസോസിയേഷന് മുഖ്യ കാര്യദര്‍ശി കൂടി ആയ ദ്രോണാചാര്യ തോമസ് മാഷ്, ദേശീയ താരങ്ങള്‍ ആയ പ്രജുഷ, സജീഷ് ജോസഫ്, വിപിന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആവേശം നല്കി. അസോസിയേഷന് സെക്രട്ടറി കൂടി ആയ മുന്‍ സന്തോഷ് ട്രോഫി താരം പി.എ. സലിം കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന കൊയ്ത്ത് പരിപാടികള്‍ നാടിന് ആകെ ആവേശം ആയി.
സാമൂഹിക പ്രവര്‍ത്തകരായ പ്രിന്‍സ്, എക്സൈസ് സി.ഐ. സുനില്‍ രാജ്, തേവര കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ ജെയിംസ് തുടങ്ങിയവര്‍ സന്നിഹിതരായി. അസോസിയേഷന് ഭാരവാഹികളായ ജോബി ജോസഫ്, അമല്‍ വി ആര്, അനന്തു ജോസഫ്, നിഖില്‍. എസ് തുടങ്ങിയവര്‍ കുട്ടികള്‍ക്ക് ഒപ്പം പാടത്ത് കൊയ്ത്ത് ഉത്സവം കൊണ്ടാടി.


