സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ സ്വത്തുവകകള്‍ കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് നിര്‍ദേശം. സ്വത്തുവകകള്‍ തങ്ങളുടെ അനുമതിപ്രകാരം അല്ലാതെ ക്രയവിക്രയം ചെയ്യരുതെന്നും ഇഡി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരമാണ് ഇഡി നോട്ടീസ് നല്‍കിയത്. സ്വത്ത് കൈമാറ്റം തടഞ്ഞ് ബിനീഷിനും റജിസ്ട്രേഷന് വകുപ്പിനും ഇഡി നോട്ടീസ് അയച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ രാധാകൃഷ്ണന് ആണ് കത്ത് നല്‍കിയത്. നേരത്തെ ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തിരുന്നു.


