സ്റ്റാര്‍ & ഡിസ്നി ഇന്ത്യ കണ്ട്രി ഹെഡ് കെ.മാധവനെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ ( ഐ .ബി .എഫ് ) പ്രസിഡന്റായി തെരഞ്ഞെടുത്തു . ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് അദ്ദേഹം . വിനോദം, കായികം, പ്രാദേശിക ചാനലുകള്‍, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാര്‍ & ഡിസ്നി ഇന്ത്യയുടെ ടെലിവിഷന്‍ ബിസിനസ്സിന് കെ .മാധവന് മേല്‍നോട്ടം വഹിക്കുന്നു.
ഇന്ത്യയിലെയും ഇന്ത്യയില്‍ നിന്നും പുറത്തേക്കുമുള്ള ടെലിവിഷന്‍ സംപ്രേക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി രൂപികൃതമായ ഐ . ബി . എഫ് , ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും നിലനിര്‍ത്തികൊണ്ട് , ഇതിലെ അംഗങ്ങള്‍ക്ക് പൊതുവായ ലക്ഷ്യത്തില്‍ സമവായതോടെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കി , ടെലിവിഷന്‍ പ്രക്ഷേപണ വ്യവസായത്തിന്റെ അംഗീകൃത വക്താക്കളുടെ അനിഷേധ്യ സ്ഥാനം വര്‍ഷങ്ങളായി നിലനിര്‍ത്തുന്നു.


