തിരുവനന്തപുരം: അഭിമന്യുവിന്റെ കൊല പാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക പൊലീസ് റെയ്ഡ്.
മൂവായിരത്തോളം വീടുകളിലും ഓഫിസുകളിലും നടത്തിയ പരിശോധനയിൽ 886 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. എസ്ഡിപി ഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. ഇവർ കരുതല്‍ തടങ്കലിലാണ്. കൈവെട്ട് കേസ്, ഹൈൈൈക്കോടതി സമരം തുടങ്ങിയവയിൽ ഉൾപ്പെട്ടവരോ സംഘടനാ ഭാരവാഹികളോ ആണ് കരുതൽ തടങ്കകല്ലിലുള്ളത്.
അടുത്തിടെ നടന്ന വാട്സ് അപ്പ് ഹർത്താലിന്റെ നേതാക്കളെയും പൊലിസ് ചോദ്യം ചെയ്ത് വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍പേരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ഇടയുള്ളതായും അറിയുന്നു.

