കണ്ണൂര്‍ പയ്യാവൂരില്‍ കടബാധ്യതയെ തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു. കണ്ണൂര്‍ പയ്യാവൂരിലെ പൊന്നും പറമ്പില്‍ സ്വപ്നയാണ് മരിച്ചത്. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ 27 നാണ് യുവതി രണ്ട് പെണ്മക്കള്ക്ക് എലിവിഷം ഐസ്ക്രീമില് ചേര്‍ത്ത് നല്കി ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകള്‍ മൂന്ന് വയസുകാരി ആന്‍സില്ല ആഗ്നസ് ഞായറാഴ്ച മരിച്ചിരുന്നു. പതിമൂന്ന് വയസുള്ള മറ്റൊരു മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.


