രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കൊവിഡ് കേസുകള്‍ 35 ലക്ഷം കടന്നു. മരണ സംഖ്യ 63,657 ആയി. 27,12,520 ലക്ഷം പേര്‍ക്ക് കൊവിഡ് ഭേദമായി. മഹാരാഷ്ട്രയില്‍ 16,000ല്‍ അധികം റെക്കോര്‍ഡ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതര്‍ 7,64,281 ആയി. ആകെ മരണം 24,103.
ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 10,548 കേസുകളും 81 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതര്‍ 414,164ഉം, മരണം 3,796ഉം ആയി. കര്‍ണാടകയില്‍ 8324 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 115 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകള്‍ 327,076ഉം, മരണം 5483ഉം ആയി.
തമിഴ്നാട്ടില്‍ 6,352 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 87 മരണവും സംസ്ഥാനത്തുണ്ടായി. ആകെ കൊവിഡ് ബാധിതര്‍ 4,15,590 ആയിട്ടുണ്ട്. ആകെ മരണം 7,137 ആയി. പശ്ചിമ ബംഗാളില്‍ 3012ഉം, അസമില്‍ 2427ഉം, ഡല്‍ഹിയില്‍ 1,945ഉം, ജാര്‍ഖണ്ഡില്‍ 1299ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


