പ്രശസ്ത ഹോളിവുഡ് നടന് ചാഡ്വിക് ബോസ്മാന് അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയിലാണ് അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. നാല് വര്‍ഷം മുന്‍പാണ് ചാഡ്വിക് ബോസ്മാന് കോളന്‍ കാന്‍സര്‍ സ്ഥിരീകരിച്ചതെന്ന് കുടുംബം വ്യക്തമാക്കി. ഇദ്ദേഹം തന്റെ കാന്‍സര്‍ ബാധയെക്കുറിച്ച് പൊതുസമൂഹത്തിനോട് പറഞ്ഞിരുന്നില്ല.
ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മാന് പ്രശസ്തനായത്. കറുത്ത വര്‍ഗക്കാരനായ ഹിറ്റ്മേക്കര് എന്ന നിലയില്‍ ബോസ്മാന് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നാല് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ചാഡ്വിക്.
ഫ്രം മാര്‍ഷല്‍ ടു ഡ ഫൈവ് ബ്ലഡ്സ്, ഓഗസ്റ്റ് വില്‍സണ്‍സ് മാ റെയ്നീസ് ബ്ലാക്ക് ബോട്ടം, തുടങ്ങി നിരവധി സിനിമകളില്‍ കാന്‍സര്‍ ബാധിതനായിരിക്കെ അഭിനയിച്ചു. തുടര്‍ച്ചയായി സര്‍ജറികള്‍ക്കും കീമോ തെറാപ്പിക്കും ഇടയിലാണ് ഇദ്ദേഹം സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. ചാഡ്വിക് യഥാര്‍ത്ഥ പോരാളിയായിരുന്നെന്നും സ്ഥിരോത്സാഹിയായിരുന്നുവെന്നും കുടുംബം പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.


