ചാക്ക ഗവ. ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വ്വഹിക്കും. വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. എംപ്ലോയ്മെന്റ്- വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍ സ്വാഗതം ആശംസിക്കും.
ചടങ്ങില്‍ ടൂറിസം, ദേവസ്വം, സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്, പൊതുമരാമത്ത്, രജിസ്ട്രേഷന് വകുപ്പു മന്ത്രി ജി. സുധാകരന്, ശശി തരൂര്‍ എംപി, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവരും വ്യാവസായിക പരിശീലന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. 5.23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനമാണ് ചാക്ക ഐടിഐയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.


