തിരുവനന്തപുരം: ക്യാമ്പസുകളെ ചോരക്കളമാക്കുന്ന വർഗ്ഗീയ സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ്
സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.അടുത്ത കാലത്തായി കേരളത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ച് ജാതി-മത വർഗ്ഗീയ സംഘടനകൾ വലിയ തോതിൽ അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്.ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ അഭിമന്യുവിന്റെ കൊലപാതകം. സർഗ്ഗാത്മക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ക്യാമ്പസുകളിൽ കൊലപാതക രാഷ്ട്രീയം പഠിപ്പിക്കുന്ന ഇത്തരം വർഗ്ഗീയ സംഘടനകൾക്കെതിരെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ക്യാമ്പസുകളെ ചോരക്കളമാക്കുന്ന ഇത്തരം വർഗ്ഗീയ സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജെ .അരുൺ ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും ആവശ്യപ്പെട്ടു


