ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 834 കൊവിഡ് മരണങ്ങള് കൂടി 2 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ മരണം 46,091 ആയി. ഇത് വരെ 16,39,599പേര് രാജ്യത്ത് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 56,110 പേര് കൂടി രോഗമുക്തരായി. 6,43,948 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 11,088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 9,024 പേര്‍ക്കും കര്‍ണാടകത്തില്‍ 6527 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 5,834 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

