മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് കോസ്മോപൊളിറ്റന്‍ ലൈബ്രറിയുടെ പുതിയ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനവും നെടുങ്കല്ലേല്‍ – കണിയാംകുടിയില്‍ ജോര്‍ജ്ജ് സ്മാരക ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെ പുനരര്‍പ്പണവും ചലച്ചിത്ര സംവിധായകന് കെ.ജി.ജോര്‍ജും ചലചിത്ര സംഗീത സംവിധായകന് അലക്സ് പോളും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ ജോസ് അഗസ്റ്റിന് അധ്യക്ഷനായിരുന്നു. സ്റ്റേജ് നവീകരിച്ചു നല്കിയ ഡോ.ജേക്കബ് ജോര്‍ജ്ജിന് കെ.ജി.ജോര്‍ജ് ഉപഹാരം സമ്മാനിച്ചു. വായനാ മുറിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എം.ഗോപിയും ഓഫീസ് മുറിയുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ. ജോണി നെല്ലൂരും നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലിസ്സി ജോളി, വാര്‍ഡംഗം ഷീന സണ്ണി, കല്ലൂര്‍ക്കാട് ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് ജോളി ജോര്‍ജ്, ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്ബ്, കമ്മറ്റി അംഗം കെ.ജി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
1947ല്‍ പ്രവര്‍ത്തനമാരംഭിച്ച കല്ലൂര്‍ക്കാട് കോസ്മോപൊളിറ്റന്‍ ലൈബ്രറിയ്ക്ക് കഴിഞ്ഞ മൂന്ന് പ്രാവശ്യം സംസ്ഥാനത്തെ മികച്ച് ഗ്രാമീണ ലൈബ്രറിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1500 ഓളം അംഗങ്ങളുള്ള ലൈബ്രറിയില്‍ 16000 ത്തോളം പുസ്തകമുണ്ട്. സ്വന്തമായി 15 സെന്റ് സ്ഥലത്ത് മൂന്ന് നിലകളുള്ള മന്ദിരം നിര്‍മിക്കാനാണ് ലൈബ്രറി ലക്ഷ്യമിടുന്നത്. ലൈബ്രറി സമാഹരിച്ച എട്ട് ലക്ഷവും ലൈബ്രറി കൗണ്‍സിലില്‍ നിന്നും ഗ്രാന്റായി ലഭിച്ച അഞ്ച് ലക്ഷവും ഉപയോഗിച്ചാണ് ലൈബ്രറി മന്ദിരത്തിന്റെ ഒന്നാം നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്


