കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു യുവാവ്. ഇരിട്ടിയിലാണ് സംഭവം. ഇയാളുടെ പിറന്നാളിന് പങ്കെടുത്ത 20ല്‍ അധികം പേര് നിരീക്ഷണത്തിലാണ്. ക്വാറന്റീന് നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പൊലീസ് യുവാവിന് എതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ കുടുംബത്തിന് എതിരേയും നിയമ നടപടി ഉണ്ടായേക്കും. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം കര്‍ശന നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായാണ് ഇയാള്‍ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതെന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തി.
Home Health കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

