ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേയ്ക്ക്. 14,633,037 പേരാണ് നാളിതുവരെ കൊവിഡ് പോസിറ്റീവായത്. 86 ലക്ഷത്തിലധികം പേര് കൊവിഡ് മുക്തി നേടി. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.40 ലക്ഷം കടന്നു. ഓരോ ആഴ്ചയും 5000 പേര് എന്ന തരത്തിലാണ് കോവിഡ് ബാധയില്‍ അമേരിക്ക യില്‍ മരണപ്പെടുന്നവരുടെ എണ്ണം. ബ്രസീലില്‍ 24 മണിക്കൂറിനിടെ 23,529 പേര്‍ക്ക് കോവിഡ് ബാധിച്ചു. 716 പേര് മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,98,389 ആയി ഉയര്‍ന്നു. ബ്രസീല്‍ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്. ഒരാഴ്ച ക്കിടെ 7,000ത്തിലധികം കോവിഡ് ബാധിതരാണ് ബ്രസീലില്‍ മരിച്ചത്. 13 ലക്ഷത്തോളം ആളുകള്‍ ഇവിടെ രോഗമുക്തരായി.

