കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി സ്വദേശി സലീം ആണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ ജൂണ്‍ 28നാണ് ദുബായില്‍നിന്നും നാട്ടില്‍ എത്തിയത്. യുവാവിന്റെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സലീം കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് സലീമിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

