ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 519 പേര് 24 മണിക്കൂറിനിടെ മരിച്ചു. നിലവില്‍ 2,83,407 സജീവ കേസുകളാണുള്ളത്. 5,15,386 പേര് രോഗമുക്തി നേടി. കൊറോണ വൈറസ് ബാധമൂലം 22,123 പേര്‍ക്കാണ് ഇതിനോടകം ജീവന് നഷ്ടമായത്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 2,38,461 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,32,625 പേര് രോഗമുക്തി നേടി. 95,943 പേരാണ് ചികിത്സയിലുള്ളത്. 9,893 പേരാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.

