പത്തനംതിട്ട: ജെസ്ന മടങ്ങിയെത്തുമെന്ന് പിതാവ് ജയിംസ് ജോസഫ്.. പൊലീസും സമൂഹവും തന്നെ പീഡിപ്പിക്കുകയാണെ്. പൊലീസ് ഇതുവരെ പത്തിലധികം തവണ ചോദ്യം ചെയ്തു. മകള്‍ മടങ്ങിയെത്തുമെന്നു പ്രതീക്ഷയിലാണ് താനും കുടുംബവുമെന്നും ജയിംസ് പരഞ്ഞു. വീട്ടിലും, താന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലും എന്തിനാണ് പരിശോധന നടത്തുന്നതെന്ന് മനസിലാകുന്നില്ല. ജെസ്നയെക്കുറിച്ചു വിവരങ്ങള്‍ ഉള്ളവര്‍ക്ക് രഹസ്യമായി അക്കാര്യം അറിയിക്കാന്‍ മുക്കൂട്ടുതറയിലും ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി കോളജിലുമടക്കം പൊലീസ് പെട്ടികള്‍ സ്ഥാപിച്ചിരുന്നു.
അതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാത്തിലാവും അന്വേഷണം. മകളെ കാണാതായതിനെ തുടര്‍ന്നു പലകോണുകളില്‍ നിന്നും മാനസികപീഡനം അനുഭവിക്കുന്നുണ്ട്. ജെസ്ന മടങ്ങിയെത്തുമ്പോള്‍ അതെല്ലാം മാറും – ജെയിംസ് പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ ഫലമില്ലാതെ വന്നപ്പോഴാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.


