സംസ്ഥാനത്ത് ഈ വര്‍ഷം നടന്ന എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 98.82% വിദ്യാര്‍ഥികള്‍ വിജയിച്ചു. പി.ആർ.ഡിയുടെ ആപ്പ് വഴിയും കൈറ്റിന്റെ പ്രത്യേക പോർട്ടൽ വഴിയും ഫലം അറിയാം. സഫലം 2020 മൊബൈൽ ആപ്പ് വഴിയും ഫലം അറിയുന്നതിനുള്ള എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ 4.22 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,02292 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,17,101 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 98.82% ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71% കൂടുതലാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 41,906 ആണ്. കഴിഞ്ഞ വര്‍ഷ ത്തേക്കാള്‍ 4,572 പേരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പത്തനം തിട്ടയാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ജില്ലയായിരിക്കുന്നത്. 99.71 % ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനം വയനാടിനാണ്. 95.04%. ആണ് ഇവിടുത്തെ വിജയശതമാനം. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും.


