കോഴിക്കോട് ജൂവലറിയില്‍ വന്‍ അഗ്നിബാധ. കോഴിക്കോട് കോട്ടൂള്ളിയിലാണ് ജ്വല്ലറിയില്‍ അഗ്നിബാധ ഉണ്ടായത്. കോട്ടൂള്ളിയിലെ അപ്പോളോ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റ ഭാഗികവും കത്തിനശിച്ചു. അഗ്നി ശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. നാല് അഗ്നിശമനസേന യൂണിറ്റാണ് സ്ഥലത്തെത്തി യിരിക്കുന്നത്. ജ്വല്ലറിയില്‍ കുടുങ്ങി കിടന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

