സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് 35400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4425 രൂപയായി. ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ വര്‍ധനവ് 48 ശതമാനമാണ്. ലോകത്തെ സ്വര്‍ണ ഉപയോഗത്തിന്റെ 28 ശതമാനത്തോളം ഇന്ത്യയിലാണ്. ഇത് സമ്പദ്ഘടനയില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കും.
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4425 രൂപയായി. പവന് 160 രൂപ കൂടി 35400 രുപയിലെത്തി. വിലയിലെ വര്‍ധനവ് വരുന്ന ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തല്‍. ഒരു വര്‍ഷംകൊണ്ട് ഒരു പവന് പതിനായിരത്തിലധികം രൂപയും ഗ്രാമിന് 1200 രൂപയിലധികവും കൂടി.