തൃക്കളത്തൂര്‍ പ്രവദ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ തൃക്കളത്തൂര്‍ പ്രദേശത്തെ മുഴുവന്‍ വീടുകളിലും സൗജന്യമായി മുളപ്പിച്ച പച്ചക്കറി തൈകള്‍ അടങ്ങുന്ന ഗ്രോബാഗ് വിതരണം ചെയ്തു. പദ്ധതിയുടെ ഉത്ഘാടനം കോവിഡ് പ്രതിരോധ രംഗത്തു മാതൃകാപരമായ പ്രവര്ഹനങ്ങള് നടത്തുന്ന ആരോഗ്യ പ്രവര്‍ത്തക രമ്യ രാജന് ഗ്രോബാഗ് നല്‍കിക്കൊണ്ട് ജില്ലാസഹകരണ ബാങ്ക് മുന്‍ വൈസ് ചെയര്മാന് പി.ആര്. മുരളീധരന് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത് അംഗം സ്മിതാ സിജു, ഗ്രാമപഞ്ചായത് അംഗം അശ്വതി ശ്രീജിത്ത് സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരായ കെ.എന്‍ ജയപ്രകാശ്, ആര്.സുകുമാരന്‍, ഒ.കെ മോഹനന്, ബാബു ബേബി , കെ.എന്‍ രാജു, ടി.ആര് ലെനിന്,പി.അര്ജുനന്, മനുരാഗ് ,അനീഷ്,അജിന് അശോക് തുടങ്ങിയവര്‍ പങ്കെടുത്തു.

