കോവിഡ് രോഗബാധ തടയാന്‍ കേരള പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐ പി എസ് പ്രൊബേഷനറി ഓഫീസര്‍മാരുമായി പങ്കുവയ്ക്കും. നാഷണല്‍ പോലീസ് അക്കാദമി ഡയറക്ടറുടെ പ്രത്യേക ക്ഷണപ്രകാരമാണിത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള പോലീസ് വഹിക്കുന്ന പങ്ക് രാജ്യാന്തര പ്രശംസ നേടിയ സാഹചര്യത്തിലാണ് ക്ഷണം. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 160 പേരാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ശനിയാഴ്ച സംസ്ഥാന പോലീസ് മേധാവിയുടെ ക്ലാസ്സില്‍ പങ്കെടുക്കുന്നത്.
Home Kerala കോവിഡ് പ്രതിരോധം: പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിപി ഐ പി എസ് പ്രൊബേഷനറി ഓഫീസര്‍മാരുമായി പങ്കുവയ്ക്കും

