മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയ്നറെ വിമര്‍ശനം ഏറ്റുവാങ്ങിയ കെ എം ഷാജി എംഎല്‍എക്ക് പിന്തുണയുമായി മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത് . വിമര്‍ശിക്കുന്നവരെ വികൃത മനസെന്ന് പറഞ്ഞ് ഒഴിവാക്കരുത്. അവരോട് പ്രകോപനം പാടില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി സംയമനത്തോടെയുള്ള ചര്‍ച്ചയാണ് വേണ്ടതെന്നും വ്യക്തമാക്കിസര്ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടണമെന്നും വിമര്‍ശിക്കേണ്ടതിനെ വിമര്ശിക്കണമെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. ദുരിതം തീര്‍ന്നു എന്ന് പറഞ്ഞുകൊണ്ട് കണ്ണടച്ചിട്ട് കാര്യമില്ല. അതിര്‍ത്തിയില്‍ നിരവധി പേര് ദുരിതത്തിലാണ്. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടാത്ത നിരവധി കാര്യങ്ങളുണ്ട്. ശുഭം എന്ന് കരുതുന്നത് ശരിയല്ല. ഇതൊക്കെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുക തന്നെ ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Home Kerala വിമര്‍ശിക്കുന്നവരെ വികൃത മനസെന്ന് പറഞ്ഞ് ഒഴിവാക്കരുത് കെ എം ഷാജിക്ക് പിന്തുണയുമായി പി കെ കുഞ്ഞാലിക്കുട്ടി

