കൊച്ചി: കോവിഡ്-19യുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്ക് ഇടക്കാലജാമ്യം. ഏപ്രില്‍ 30 വരെയാണ് ജാമ്യം. ഹൈക്കോടതി ഫൂള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും. ജാമ്യം ലഭിച്ചാലുടന്‍ ഇവര്‍ താമസസ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാര്‍ക്കാണ് ജാമ്യം നല്കാന് അനുമതി നല്‍കിയിരിക്കുന്നത്. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചാണ് ജാമ്യം നല്‍കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങല്‍ ചെയ്തവര്‍, സ്ഥിരം കുറ്റവാളികള്‍ തുടങ്ങിയവര്‍ക്ക് ജാമ്യം അനുവദിക്കണ്ടെന്നും കോടതി നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോടതികള്‍ അടച്ച പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് ജാമ്യഹര്‍ജി ഉള്‍പ്പെടെയുള്ള നടപടികളുമായി കോടതിയെ സമീപിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി. ലോക്ക്ഡൗണ്‍ നീട്ടിയാല്‍ അതുവരെ ജാമ്യം തുടരും.
കോവിഡ്-19: സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്ക് ഇടക്കാലജാമ്യം
by NEWS DESK 3
by NEWS DESK 3

