ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയില്‍ ലോകം നടുങ്ങി നില്ക്കുമ്പോള് 2020ല്‍ ഇത്തരമൊരു രോഗബാധയെ പ്രവചിച്ച് പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി സില്‍വിയ ബ്രൗണി. 2008ല്‍ പ്രസിദ്ധീകരിച്ച എന്‍ഡ് ഓഫ് ദി ഡേയ്സ് എന്ന തന്റെ പുസ്തകത്തിലാണ് ലോകത്തെ ഭയപ്പെടുത്തുന്ന വൈറസ് ബാധ 2020ല്‍ ഉണ്ടാകുമെന്നു പറയുന്നത്.
2020ല്‍ ലോകത്തിലാകമാനം പരക്കുന്ന വൈറസ് ബാധയുണ്ടാകും. ശ്വാസകോശത്തേയും തൊണ്ടയേയും ബാധിക്കുന്ന രീതിയിലാവും ഈ രോഗം ഉണ്ടാവുന്നത്. ഇതു പടരുന്നതുപോലെ തന്നെ പെട്ടെന്ന് പിന്മാറുകയും ചെയ്യും. പത്തു വര്‍ഷത്തിനുശേഷം പിന്നേയും വരും. എന്നാല്‍ പിന്നീട് പൂര്‍ണമായും പിന്മാറും- സില്‍വിയ ബ്രൗണി തന്റെ പുസ്തകത്തില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഈ പുസ്തകത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.


