ഹൈെദരാബാദ്: രണ്ടു പേര്‍ക്കു കൂടി ഹൈദരാബാദില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ തെലുങ്കാനയില്‍ കൊറോണബാധിതരുടെ എണ്ണം മൂന്നായി. ഇറ്റലിയില്‍ നിന്നു വന്നതാണ് ഒരാള്‍. മറ്റൊരാള്‍ സംസ്ഥാനത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി സാമീപ്യം പുലര്‍ത്തിയ യുവാവാണ്. ഈ യുവാവുമായി ബന്ധപ്പെട്ട 40 പേര് നിരീക്ഷണത്തിലാണ്. ഇതുള്‍പ്പെടെ 47 പേരുടെ ആദ്യ രക്തപരിശോധന നടത്തിയതില്‍ 45 പേരുടേയും ഫലം നെഗറ്റീവാണ്. രോഗപ്രതിരോധത്തിനുള്ള ഉൗര്‍ജിത നടപടികള്‍ നടന്നുവരികയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കായി 3000 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

