തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ ഒഴുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേന്ദ്ര സര്‍ക്കാര്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരിക്ഷം ഉണ്ടാക്കുകയാണ്. മൗലികാവകാശങ്ങൾ ലംഘിക്കുന്ന നിയമങ്ങൾ ഇനിയും വരാനിരിക്കുകയാണ്. അതിനാൽ ഇത് മുളയിലേ നുള്ളണമെന്നും എ കെ ആന്റണി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ഭൂപടത്തില്‍ പങ്കെടുത്താണ് കേന്ദ്ര സര്‍ക്കാരിനെതിരെ മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി കൂടിയായ ആന്റണിയുടെ വിമര്‍ശനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ 12 ജില്ലകളിലാണ് മനുഷ്യഭൂപടം തീർത്ത് യുഡിഎഫ്. പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

