കോട്ടയം: നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ എസ്.പി വി.എം.മുഹമ്മദ് റഫീക്കിനെ സ്ഥലംമാറ്റി.ഗാന്ധിനഗര്‍ എസ്.ഐ എം.ആര്.ഷിബുവിനെ സസ്പെന്റ് ചെയ്തു.ഇരുവര്‍ക്കുമെതിരെ വകുപ്പു തല അന്വേഷണം നടത്തും. മേല്‍നോട്ട ചുമലതയില്‍ വീഴ്ച വരുത്തിയതിനാണ് എസ്.പിക്കെതിരെ നടപടി. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്.
മാന്നാനത്ത് തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം കണ്ടെത്തി ; പുനലൂര്‍ സ്വദേശി അറസ്റ്റില്‍
കെവിന്റ ഭാര്യ നീനുവിന്റെ പരാതി ലഭിച്ചിട്ടും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്.ഐ എം.ആര്.ഷിബുവിനേയും എ.എസ്.ഐ സണ്ണിയെയും നേരത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ഐ.ജിയോട് നിര്‍ദ്ദേശിച്ചതായും ബെഹ്റ വ്യക്തമാക്കി. കെവിന്റെ മരണം ഒറ്റപ്പെട്ട സംഭവമാണെന്നും ഇക്കാര്യത്തില്‍ കേരളാ പൊലീസിലെ മുഴുവന്‍ പേരും കുറ്റക്കാരാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെ ശാരീരിക അവശതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


