ടെഹ്റാന്: ഇറാക്കിലെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വ്യോമ താവളങ്ങള്‍ക്ക് നേരെ ഇറാന്റെ വ്യോമാക്രണം ഉണ്ടായതിനു പിന്നാലെ ആഗോള എണ്ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. 4.5 ശതമാനത്തിന്റെ വര്‍ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്. എണ്ണ വിലയിലെ വര്‍ധനവ്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇറാന് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന് തടസം നേരിട്ടേക്കുമെന്ന് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ വെള്ളായാഴ്ച ഇറാന് സൈനിക വ്യൂഹത്തിനു നേരെ അമേരിക്ക ആക്രമണം നടത്തിയ സമയത്തും എണ്ണവില വന്‍ തോതില്‍ വര്‍ധിച്ചിരുന്നു.

