തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന് സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കും. അവശ്യസര്‍വീസുകളായ പാല്, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും ശബരിമല തീര്‍ഥാടക വാഹനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും കടകന്പോളങ്ങള്‍ അടഞ്ഞുകിടക്കുമെന്നും ട്രേഡ് യൂണിയന് നേതാക്കള്‍ പറയുന്നു.

