കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. എന്നാല്‍ ഇന്ന് നടത്താനിരുന്ന രണ്ടാം പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഇന്നത്തെ പരീക്ഷകളില്‍ മാറ്റമില്ലെന്ന് കണ്ണൂര്‍, കാലിക്കറ്റ്, എം ജി, കുസാറ്റ്, ആരോഗ്യ, കാര്‍ഷിക-വെറ്ററിനറി, സാങ്കേതിക, കേന്ദ്ര സര്‍വകലാശാലകള്‍ അറിയിച്ചു. കേരള സര്‍വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന പിഎച്ച്ഡി കോഴ്സ് വര്‍ക്ക് (പേപ്പര്‍-1 റിസര്‍ച്ച് മെത്ത!ഡോളജി), മൂന്നാം സെമസ്റ്റര്‍ എംഎസ്സി (സിഎസ്എസ്) പരീക്ഷകള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റി.


