ദില്ലി: പൗരത്വ ഭേദഗതി ബില്ല് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വത്തിന്റെ തന്നെ നിഷേധമാണെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നിയമനിര്‍മ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണ് ഇതെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ പറഞ്ഞത് ഇങ്ങനെ.
ബില്ല് സംബന്ധിച്ചുള്ള നിയമപരമായ കാര്യനിര്‍വ്വഹണശേഷിയെ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്. ബില്ലിന്റെ ഗുണപരതയെയോ ചരിത്രത്തെയോ അല്ല നമ്മള് ചര്‍ച്ച ചെയ്യുന്നത്, ഇത് തികച്ചും വ്യത്യസ്തമാണ്.
ഇന്ത്യയുടെ നിയമനിര്‍മ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണിത്. പൗരത്വഭേദഗതി ബില്ലിന്റെ പ്രധാനഘടകങ്ങളിലൊന്ന് മതമാണ്. ഭരണഘടനയുടെ 14ാം ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്ന തുല്യത സംബന്ധിച്ച കാര്യങ്ങളുടെയെല്ലാം ലംഘനമാണിത്. മതത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുക…ആര്‍ട്ടിക്കിള്‍ 14 ആണ് മൗലികാവകാശങ്ങളുടെ അന്തസത്ത.


