മൂവാറ്റുപുഴ:ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്, ജൂനിയര്‍ റഡ് ക്രോസ്, നാഷണല്‍ സര്‍വീസ് സ്കീം തുടങ്ങിയ ക്ലബ്കളുടെയും മൂവാറ്റുപുഴ എക്സൈസ് റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രതിഞ്ജ, സൈക്കിള്‍ റാലി തുടങ്ങിയവ നടത്തി. വിമുക്തി തൊണ്ണൂറ് ദിവസത്തെ തീവ്രയത്ന പരിപാടിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ മൂവാറ്റുപുഴ റേഞ്ചിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സതീഷ്.പി.കെ, പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.കെ ഹരി, കെ.എസ് ഇബ്രാഹിം ,പി ഇ ബഷീര്‍ , അനീഷ് കുമാര്‍, സ്കൂള്‍ പിടിഎ പ്രസിഡന്റ് പി.ടി.അനില്‍കുമാര്‍, ഹെഡ് മാസ്റ്റര്‍ കെ.സജികുമാര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് സിനിജ സനല്‍, സീനിയര്‍ അസിസ്റ്റന്റ് ശോഭന എം.എം, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി, സ്കൂള്‍ കൗണ്‍സിലര്‍ ഹണിവര്‍ഗീസ്, ഗിരിജ എം.പി, സിലി ഐസക്, ഗ്രേസി ജോണ്‍, രതീഷ് വിജയന്, ഗോപാല കൃഷ്ണന്, വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ സതീഷ് പി.കെ മുഖ്യ സന്ദേശവും, പ്രിവന്റീവ് ഓഫീസര്‍ ഇബ്രാഹിം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

