ഫിറോസ് കുന്നംപറമ്പിലിനെതിരെ ആലത്തൂര്‍ പോലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെ പരാതിയിലാണ് ഫിറോസ് കുന്നപറമ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്
സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിച്ച സ്ത്രീക്കെതിരെ ഫിറോസ് കുന്നം പറമ്പില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളാണ് ഫിറോസ് കുന്നംപറമ്പില്‍ ഉപയോഗിച്ചത്. ഇതിനെതിരെ
തിരുവനന്തപുരം സ്വദേശി ആഷിഷ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ആലത്തൂര്‍ സ്വദേശിയായ ഫിറോസിനെതിരെ കേസെടുത്തത്
സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509 ആം വകുപ്പ് ചുമത്തിയാണ് കേസ്. ആലത്തൂര്‍ CI യുടെ മേല്‍നോട്ടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കേസ് നിയമപരമായി നിലനില്‍ക്കുമോയെന്ന കാര്യങ്ങടക്കം പരിശോധിച്ച് തുടര്‍ നടപടികളുമായി മുന്നോട്ട് പോവാനാണ് പോലീസിന്റെ തീരുമാനം. നേരത്തെ വനിതാ കമ്മീഷന് ഫിറോസിനെതിരെ കേസെടുത്തിരുന്നു


