ചലച്ചിത്രരംഗത്തെ വിവാഹവിരുന്നിനും മറ്റ് ചടങ്ങുകള്‍ക്കും ദിലീപ് കാവ്യയെ കൊണ്ടുപോകാറുണ്ട്. ഇപ്പോഴിതാ സലിംകുമാറിന്റെ പിറന്നാള്‍ ദിനത്തിലും കാവ്യയും ദിലീപുമെത്തി. ചടങ്ങില്‍ മമ്മൂട്ടിയും എത്തിയിരുന്നു. മമ്മൂക്കയെ കണ്ട സന്തോഷത്തിലായിരുന്നു കാവ്യ.
ഇരുവരും മമ്മൂട്ടിയുമായി സംവദിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പണ്ടേ മമ്മൂട്ടിയുമായി അടുത്ത സൗഹൃദത്തിലായിരുന്നു ദിലീപ്. ഇരുവരുടെയും കല്യാണത്തിനും മമ്മൂട്ടി എത്തിയിരുന്നു. 50ാം പിറന്നാള്‍ ആഘോഷിക്കുന്ന സലിമിന് എല്ലാ ആയുര്ആരോഗ്യവും ഇരുവരും നേര്‍ന്നു.
രമേഷ് പിഷാരടിയും സന്തോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. കാവ്യയുടെ മകള്‍ മഹാലക്ഷ്മിയെ മാത്രം ആരാധകര്‍ എവിടെും കണ്ടില്ല. മകളെ ആരാധകര്‍ക്ക് മുന്നിലെത്തിക്കാന്‍ ഇരുവരും തയ്യാറല്ല.


