മലപ്പുറത്ത് തെരുവുനായ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. പൊന്നാനിയിലും വണ്ടൂരിലുമാണ് ആക്രമണം ഉണ്ടായത്. നഴ്സറി വിദ്യാര്‍ത്ഥിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
വണ്ടൂരില്‍ ആക്രമിക്കപ്പെട്ടവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊന്നാനിയില്‍ ആക്രമിക്കപ്പെട്ടവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.


