നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിവിന്റെ മരണം കസ്റ്റഡി മരണമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. ശ്രീജിവ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ആത്മഹത്യാകുറിപ്പ് തെളിവായി ചൂണ്ടിക്കാട്ടി. ശാസ്ത്രീയ തെളിവുകളും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
റിപ്പോര്‍ട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്നും നീതി ലഭിക്കണമെന്നും ആരോപിച്ച് സഹോദരന് ശ്രീജിത്ത് മാസങ്ങളോളം സമരമിരുന്നത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നീട് കേസ് സിബിഐക്ക് വിടുകയായിരുന്നു.


