തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസും രണ്ട് കാറുകളും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച്ച രാത്രി 10.15ഓടെ ആറ്റിങ്ങല്‍ പൂവമ്ബാറ പാലത്തിനു സമീപത്തുവെച്ചായിരുന്നു അപകടം.
ആറ്റിങ്ങലില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ആലംകോട് ഭാഗത്ത് നിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്നു സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. ഇതോടെ പിന്നിലുണ്ടായിരുന്നു വാഗണആര്‍ നിയന്ത്രണംവിട്ട് സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ചുകയറി. വാഗണ്‍ആര്‍ കാറിലെ യാത്രക്കാരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വാഗണ്‍ആറിലെ മറ്റൊരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


