ന്യൂഡല്‍ഹി: മുന്‍ എംപിമാര്‍ ഔദ്യോഗിക വസതികള്‍ ഒരാഴ്ചയ്ക്കം ഒഴിയണമെന്ന് നിര്‍ദ്ദേശം. ഒഴിഞ്ഞില്ലെങ്കില്‍ ബംഗ്ലാവുകളിലെ വെള്ളവും വൈദ്യുതിയും പാചക വാതക കണക്ഷനും വിച്ഛേദിക്കാന്‍ സിആര്‍ പാട്ടീല്‍ അധ്യക്ഷനായ ലോക്സഭാ ഹൗസിങ് കമ്മിറ്റി തീരുമാനിച്ചു.
മുന്‍ എംപിമാരായ 200ലേറെപ്പേരാണ് ഇനിയും ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ ബാക്കിയുള്ളത്. ലോക്സഭ പിരിച്ചുവിട്ട് ഒരു മാസത്തിനകം എംപിമാര്‍ ഔദ്യോഗിക ബംഗ്ലാവുകള്‍ ഒഴിയണമെന്നാണ് ചട്ടം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ മെയ് 25ന് 16ാം ലോക്സഭ പിരിച്ചുവിട്ടിരുന്നു.


