ബംഗളൂരു: കര്‍ണാടക എം.എല്‍.എ ആര്.ശങ്കറിനെ സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ അയോഗ്യനാക്കി. ബി.ജെ.പിയെ പിന്തുണക്കുമെന്ന് ശങ്കര്‍ ഗവര്‍ണറെ കണ്ട് അറിയിച്ചിരുന്നു. നിയമസഭയിലെ കെ.ജി.പി പ്രതിനിധിയാണ് ശങ്കര്‍.
ജൂണ്‍ 14ന് കെ.ജി.പി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് ശങ്കര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ 25ന് ഇനി മുതല്‍ താന്‍ കോണ്‍ഗ്രസ് എം.എല്‍.എയായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ശങ്കര്‍ ബി.ജെ.പിയെ പിന്തുണക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ സ്പീക്കര്‍ അയോഗ്യനാക്കിയത്.
വിശ്വാസ വോട്ടെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പിന്നാലെയുള്ള സ്പീക്കറുടെ പ്രധാന നടപടിയാണിത്. അതേസമയം, സഖ്യ സര്‍ക്കാറില്‍ നിന്ന് കൂറുമാറി ബി.ജെ.പിയിലെത്തിയ 15 എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമല്ല.


