പി.എസ്.സിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പി.എസ്.സി ചെയര്മാന് എം കെ സക്കീറിനെ ഗവര്‍ണര്‍ വിളിച്ചുവരുത്തി.
പൊലീസ് കോണ്‍സ്റ്റബിള്‍ ഫോര്‍ത്ത് ബറ്റാലിയന് പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് ചെയര്മാന് ഗവര്‍ണറെ അറിയിച്ചു. ഓപ്ഷന് അനുസരിച്ചാണ് പരീക്ഷാ കേന്ദ്രങ്ങള്‍ നല്‍കിയത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രത്തില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ആഭ്യന്തര വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും മൂന്നു പേരെ റാങ്ക് ലിസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നും ചെയര്മാന് വിശദീകരിച്ചു.