മൂവാറ്റുപുഴ: ഡി വൈ എഫ് ഐ നേതൃത്വത്തില്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക്
നീന്തല്‍ പഠിപ്പിക്കുന്നനതിനായി
മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂര്‍ ചിറയില്‍ രാവിലെ 7 മുതല്‍ 9 വരെ പരിശീലനം ആരംഭിച്ചു. നീന്തല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം ഡി വൈ എഫ് ഐ ജില്ല വൈസ് പ്രസിഡന്റ് സജി ജോര്‍ജ് നിര്‍വ്വഹിച്ചു.
പായിപ്ര മേഖല സെക്രട്ടറി എം എ റിയാസ് ഖാന് ചടങ്ങില്‍ അദ്ധ്യക്ഷനായി.മേഖല വൈസ്
പ്രസിഡന്റ് അജിന് അശോകന് ട്രഷറാര്‍ സി പി റഫീക്ക്,മേഖല ഭരവാഹികളായ ഷിയാസ്, ഷെഫീക്ക്,യൂണിറ്റ് ഭരവാഹികളായ യദു കൃഷണന്,ആനന്ദ് സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

