മൂവാറ്റുപുഴ: പണ്ടപ്പിള്ളി സാമൂഹാരോഗ്യ കേന്ദ്രത്തിന്റെയും, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും, പായിപ്ര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പായിപ്രയില്‍ ലോകാരോഗ്യദിന സന്ദേശ റാലിയും, പൊതുസമ്മേളനവും നടത്തി. റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി ഫ്ളാഗോഫ് ചെയ്തു. തുടര്‍ന്ന് പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി ഉദ്ഘാടനം ചെയ്തു. പായിപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുറുമി ഉമ്മര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ്, പഞ്ചായത്ത് മെമ്പര്‍മാരായ മാത്യൂസ് വര്‍ക്കി, നസീമ സുനില്‍, അശ്വതി ശ്രീജിത്ത്, സീനത്ത് അസീസ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരായ ബിബിത വിശ്വം, ഡോ.ബി.ആര്.അരുണ്‍ എന്നിവര്‍ ലോകാരോഗ്യദിന സന്ദേശം നല്കി. ഹെല്‍ത്ത് സൂപ്രവൈസര്‍ എം.കെ.ഹസൈനാര്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളീധരന് നന്ദിയും പറഞ്ഞു.


