വെറും പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് നിരവധി സര്‍ക്കാര്‍ ജോലികളാണ് കാത്തിരിക്കുന്നത്. പത്താം ക്ലാസ് യോഗ്യത മാത്രമേ ഉള്ളൂ എന്നുള്ള അപകര്‍ഷതാ ബോധം ഇനി വേണ്ട. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ 5778 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യന്‍ പോസ്റ്റ് ഓഫീസാണ് ഒഴിവുകളുടെ ലിസ്റ്റ് പുറത്തുവിട്ടത്.
താല്പര്യമുള്ളവരും യോഗ്യത നേടിയവരും മെയ് നാലിനുള്ളില്‍ അപേക്ഷ നല്‍കണം. 18നും 40നും ഇടയിലുള്ള ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
എസ്സി, എസ്ടി, ഒബിസി കാര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാകും. മാല്‍ഡ, ബുര്ദ്വാന്, കൊല്‍ക്കത്ത, ഹുഗ്ലി, നാദിയ, മുര്‍ഷിദാബാദ്,ബങ്കുര, ബിര്‍ഭും, പുരുളിയ, ധക്ഷിണ് ദിനജ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് നിയമനം.
യോഗ്യത വെറും പത്താംക്ലാസ് മാത്രമാണ് ആവശ്യം. എന്നാല്‍, അതോടൊപ്പം കമ്പ്യൂട്ടര്‍ കോഴ്സ് പഠിച്ചിരിക്കണം. 60 ദിവസത്തെ കോഴ്സെങ്കിലും പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. 2,295 മുതല്‍ 4,245 വരെ ശമ്പളം നല്‍കുന്നതാണ്.