അഞ്ചല്‍:കൊല്ലം അഞ്ചലില്‍ അര്‍ബുദ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഹോം ഗാര്‍ഡ് കൈകാണിച്ചപ്പോൾ വാഹനം നിര്‍ത്തിയില്ലെന്ന പേരിലായിരുന്നു മര്‍ദനം. ഓട്ടോ ഡ്രൈവര്‍ അഞ്ചൽ സ്വദേശി രാജേഷിന് തോളെല്ലിന് പരിക്കേറ്റു . ക്യാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞിട്ടും പൊലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. നിന്റെ ക്യാന്‍സര്‍ മാറ്റിത്തരാമെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നും രാജേഷ് ആരോപിക്കുന്നു. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസെടുത്തതെന്നും പൊലീസ് സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

