മൂവാറ്റുപുഴ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉദ്പാദനമുള്ള പഞ്ചായത്തുകളിലൊന്നായ പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് താങ്ങും തണലുമായി ഇക്കോഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു. വിവിധയിനം കൃഷിക്കാവശ്യമായ വിത്ത് വളം തികച്ചും ജൈവ രീതിയി തയ്യാര്‍ ചെയ്തു കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്നുന്നതിന് ഇക്കോഷോപ്പ് സഹായകരമാകും. പൈങ്ങോട്ടൂര്‍ കൃഷിഭവനോട് ചേര്‍ന്ന് തയ്യാറാക്കിയ കെട്ടിടത്തിലാണ് ഇക്കോഷോപ്പ് പ്രവര്‍ത്തിക്കുന്നത്. വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ജില്ലയിലാകമാനം ശ്രദ്ധയാകര്‍ഷിച്ച ഉദയം എസ്.എച്ച്.ജിയുടെ പ്രവര്‍ത്തകര്‍ നേതിര്ത്വം നല്കുന്ന ജൈവധാര മൂല്യവര്‍ദ്ധിത യുണിറ്റിനാണ് ഇക്കോഷോപ്പിന്റെ നടത്തിപ്പ് ചുമതല. ഇക്കോഷോപ്പിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജാന്‍സി ഷാജി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സാബു മത്തായി, സന്തോഷ് കുമാര്‍, ബിജു ജോര്‍ജ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സമ്പന്ധിച്ചു.

