‘നമ്മള്’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. മലയാള സിനിമയില്‍ നിന്നും താല്കാലികമായി വിട്ടു നില്ക്കുന്ന ഭാവനയുടെ ചലച്ചിത്ര രംഗത്തേക്കുള്ള മടങ്ങിവരവ് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്.

ഇപ്പോഴിതാ മലയാള സിനിമാ രംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുകയാണ് ഭാവന. റേഡിയോ സിറ്റി ഇന്ത്യയക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
‘മലയാളത്തില്‍ നിന്നും നല്ല ഓഫറുകൾ വരുന്നുണ്ട്. പക്ഷെ ആദം ജോണിന് ശേഷം ഞാന്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കന്നഡയില്‍ കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകളുണ്ട്. അത് തീര്‍ത്തതിനു ശേഷം മാത്രമേ മലയാളത്തിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ’ ഭാവന പറയുന്നു. ആരാധകരോട് എല്ലാവരോടും തനിക്ക് നന്ദിയുണ്ടെന്നും നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും നല്കുന്ന സ്നേഹവും പിന്തുണയും വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.


