
ആലപ്പുഴ: ചുങ്കത്തെ വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടിത്തം. വെളിച്ചെണ്ണയും കൊപ്രയുമടക്കം കത്തിനശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 5.15 ന് ചന്ദ്ര ഓയില്‍ മില്‍സിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്കു വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയും കത്തിനശിച്ചു. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവ സമയം ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

