ഭുവനേശ്വര്‍: ഇലക്ഷന് ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതി ല്‍ ഒഡീഷ മുന്‍ മന്ത്രിയും ബിജു ജനതാദള്‍ എംഎല്‍എയുമായ പ്രദീപ് മഹാരതി അറസ്റ്റില്‍.

കഴിഞ്ഞ ഞായറാഴ്ച പ്രദീപ് മഹാരതിയുടെ പിപിലിയിയെ ഹുങ്കെയ്പൂര് ഗ്രാമത്തിലെ ഫാം ഹൗസില്‍ നടത്തിയ റെയ്ഡിലാണ് ഉദ്യോഗസ്ഥരെ പ്രദീപ് മഹാരതിയും കൂട്ടരും അതിക്രൂരമായി മര്‍ദ്ദിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മഹാരതിയെ അറസ്റ്റ് ചെയ്തതായി ഡിജിപി കെപി ശര്‍മ്മ വെളിപ്പെടുത്തി.
ഫാം ഹൗസില്‍ നിന്നും അനധികൃതമായി മദ്യവും പണവും വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ ഫാം ഹൗസ് റെയ്ഡ് ചെയ്തത്. പ്രദീപ് മഹാരതിയുടെ അനുയായികളാണ് ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിച്ചത്. മദ്യവും പണവും വിതരണം ചെയ്യുന്നു എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ അവിടെ എത്തിയത്.

